Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellappally Natesan

'വെള്ളാപ്പള്ളിയുടെ വിരോധത്തിനു കാരണം എന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ': സതീശൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ല. മതേതര മനസുള്ളവർ തന്‍റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു. നാടിന്‍റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്‍റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു.

Kerala

വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി

ആലപ്പുഴ: എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് സംരക്ഷണ സമിതിയുടെ ആവശ്യം.

വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ആരോപിക്കപ്പെട്ടവർ അവാർഡിന് പരിഗണിക്കരുതെന്ന് നിബന്ധനയുള്ളതാണ്. ഇക്കാര്യം മുൻനിർത്തി ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് കൊടുക്കും.

തെറ്റായ അവാർഡ് പിൻവലിക്കാൻ റൂൾസ് ഉണ്ട്, ഇതുമായി ബന്ധപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി ലോക്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Kerala

നായര്‍ സമുദായം സഹോദര സമുദായം, സുകുമാരന്‍ നായരെ തള്ളിപ്പറ‍യില്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തീരുമാനത്തിന്‍റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തു നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്‍റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Kerala

മൂ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു; വെ​ള്ളാ​പ്പ​ള്ളി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

മൂ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു, പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, മ​മ്മൂ​ട്ടി, വി​മ​ലാ മേ​നോ​ൻ എ​ന്നി​വ​രു​ടെ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ, മ​റ്റ് പു​ര​സ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാ​നി​ല്ല. ദു​രു​ദ്ദേ​ശ​ങ്ങ​ൾ ജ​നം മ​ന​സി​ലാ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശ​ശി ത​രൂ​രി​ന്‍റെ സി​പി​എം പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. അ​ദ്ദേ​ഹ​ത്തെ പോ​ലെ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വ് മു​ങ്ങു​ന്ന ക​പ്പ​ലി​ൽ ക​യ​റു​മെ​ന്ന് സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

ക്യാ​പ്റ്റ​ൻ അ​ട​ക്കം മു​ങ്ങാ​ൻ പോ​കു​ന്ന ക​പ്പ​ലാ​ണ്. ഏ​പ്രി​ൽ ഒ​ന്നാം തി​യ​തി മാ​ത്രം പ​റ​യാ​നാ​കു​ന്ന കാ​ര്യം. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ത​രൂ​രി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​കാം. മ​ഹാ പ​ഞ്ചാ​യ​ത്തി​ൽ ത​രൂ​രി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ്ര​യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​ഴു​തി ന​ൽ​കി​യ പേ​രു​ക​ളാ​ണ് വാ​യി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി മ​നഃ​പൂ​ർ​വം പേ​ര് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ത​രൂ​രി​ന് പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ ഗൗ​ര​വ​മാ​യി പാ​ർ​ട്ടി കാ​ണും. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് ത​രൂ​രു​മാ​യി സം​സാ​രി​ക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യാ​സം പ​രി​ഹ​രി​ക്കും. ഫു​ൾ​ടൈം രാ​ഷ്ട്രീ​യ​ക്കാ​ര​ൻ അ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കൊ​ന്നും ഇ​ത് പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‌ആരാണ് പുരസ്ക്കാരത്തിന് ശിപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അവാ‍ർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഃഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ടാ​റി​ല്ല: പി.​എം.​എ.​സ​ലാം

മ​ല​പ്പു​റം: സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ യോ​ജി​പ്പി​ലും പി​ള​ര്‍​പ്പി​ലും മു​സ്‌​ലിം ലീ​ഗ് ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. എ​സ്എ​ന്‍​ഡി​പി എ​ന്‍​എ​സ്എ​സ് ഭി​ന്നി​പ്പി​ന് കാ​ര​ണം മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ര്‍​ശം വെ​റും ജ​ല്‍​പ്പ​നം മാ​ത്ര​മാ​ണ്. ഇ​ത്ത​രം ജ​ല്‍​പ്പ​ന​ങ്ങ​ള്‍ അ​ര്‍​ഹി​ക്കു​ന്ന അ​വ​ഗ​ണ​ന​യോ​ടെ ത​ള്ളി​ക്ക​ള​യും. പ്ര​കോ​പി​പ്പി​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ആ ​വ​ല​യി​ല്‍ മു​സ്‌​ലിം ലീ​ഗ് വീ​ഴി​ല്ല.

ഇ​തൊ​ക്കെ പ​റ​യു​ന്ന ആ​ളും പ​റ​യി​ക്കു​ന്ന ആ​ളും എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. പൊ​ന്നാ​ട അ​ണി​യി​ച്ച് കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന് വെ​ള്ളാ​പ്പ​ള്ളി​യെ​ക്കൊ​ണ്ട് ഇ​ത് പ​റ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Kerala

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ​യു​ള്ള പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം. വ്യ​ക്തി​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സി​പി​ഐ​ക്കെ​തി​രേ ന​ട​ത്തി​യ ച​തി​യ​ൻ​ച​ന്തു പ​ര​മാ​ർ​ശ​ത്തി​ന് ഉ​ചി​ത​വും അ​ർ​ഹ​വു​മാ​യ മ​റു​പ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, വി​ഷ​യ​ത്തി​ൽ പ​ര​സ്യ പോ​രി​നു പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം.

കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും ജി​ല്ലാ കൗ​ൺ​സി​ലി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.​എ​ന്നാ​ൽ‌ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

Kerala

വെ​ള്ളാ​പ്പ​ള്ളി​യെ ഒ​പ്പം കൂ​ട്ടാ​ൻ ബി​ജെ​പി; പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജാ​വ​ദേ​ക്ക​ർ വെ​ള്ളാ​പ്പ​ള്ളി​യെ ക​ണ്ട​ത്.

രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ ക​ത്തി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ജാ​വ​ദേ​ക്ക​ർ എ​ത്തി​യ​ത്. ഉ​ച്ച​വ​രെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നൊ​പ്പം ജാ​വ​ദേ​ക്ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. സ​ന്ദീ​പ് വാ​ച​സ്പ​തി​യ​ട​ക്ക​മു​ള്ള ബി​ജെ​പി സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളും ജാ​വ​ദേ​ക്ക​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ല​പ്പു​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലീം ലീ​ഗി​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി നി​ര​ന്ത​രം ന​ട​ത്തു​ന്ന വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ കൂ​ടെ കൂ​ട്ടാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്കം. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് നേ​താ​ക്ക​ള്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ൻ​ഡ്രേ​ക്, ഇ​ട​തു​പ​ക്ഷ​ത്തെ​യും കൊ​ണ്ടേ പോ​കു: ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ൻ​ഡ്രേ​ക്ക് ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​ദ്ദേ​ഹ​ത്തെ ഭ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ.

ഇ​ട​തു​പ​ക്ഷ​ത്തെ​യും കൊ​ണ്ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പോ​കു. വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​തി​രെ ചോ​ദ്യം ചോ​ദി​ക്കു​ന്ന​വ​രെ ദ്രോ​ഹി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​പ​ട സ​മു​ദാ​യ സ്നേ​ഹ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടേ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ൻ. ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ വെ​ള്ളാ​പ്പ​ള്ളി​യെ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഭ​യ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ത​ന്‍റെ സം​ശ​യ​മെ​ന്നും ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ പറഞ്ഞു.

Kerala

പ​റ​ഞ്ഞ​തി​ൽ മാ​റ്റ​മി​ല്ല; തീ​വ്ര​മാ​യി സം​സാ​രി​ക്കു​ന്ന​വ​ൻ തീ​വ്ര​വാ​ദി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തീ​വ്ര​മാ​യി സം​സാ​രി​ക്കു​ന്ന​വ​ൻ തീ​വ്ര​വാ​ദി​യാ​ണ്. മ​ത​തീ​വ്ര​വാ​ദി​യെ​ന്ന് താ​ൻ ആ​രെ​യും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ത്യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു വ​രു​ത്തി. അ​വി​ടെ​യും ഒ​രു ചാ​ന​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കി. ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഒ​രു ചാ​ന​ൽ വി​ചാ​രി​ച്ചാ​ൽ ത​നി​ക്ക് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ല. ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണം പി​ടി​ക്കാ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ലീ​ഗ് നേ​താ​ക്ക​ൾ എ​സ്എ​ൻ​ഡി​പി​യെ കൂ​ടെ​ക്കൂ​ട്ടം. ഒ​ടു​വി​ൽ ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ ത​ള്ളി​ക്ക​ള​ഞ്ഞെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

 

Kerala

'സിപിഐ മൂഢസ്വർഗത്തില്‍; പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ലന്ന ബോധ്യം അവർക്കില്ല': വെളളാപ്പളളി

തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.

സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്‍റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.

ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്‍റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.

Kerala

വെ​ള്ളാ​പ്പ​ള്ളി​യെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ ഒ​രു തെ​റ്റു​മി​ല്ല; ബി​നോ​യ് വി​ശ്വ​ത്തെ ത​ള്ളി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​മ്പ​യി​ൽ ന​ട​ന്ന അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​റി​ൽ ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ ക​യ​റ്റി​യ​ത് തെ​റ്റാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ത് ശ​രി​യാ​യ പ്ര​വ​ർ​ത്തി ത​ന്നെ​യാ​ണെ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ക​രു​തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തി​ൽ ഒ​രു തെ​റ്റു​മു​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ‌ ബി​നോ​യ് വി​ശ്വ​ത്തി​ന് അ​ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ണ്ടാ​കും, പി​ണ​റാ​യി വി​ജ​യ​ന് പി​ണ​റാ​യി വി​ജ​യ​ന്‍റേ​താ​യ നി​ല​പാ​ടും ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​നാ​ണെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ള്ളാ​പ്പ​ള്ളി​യെ കാ​റി​ൽ ക​യ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

Kerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് യോ​ജി​പ്പ് : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് എ​ല്ലാ കാ​ല​ത്തും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ന്നാ​ൽ അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യ നി​ല​പാ​ട് അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സി​പി​ഐ ച​തി​യ​ൻ ച​ന്തു​വാ​ണെ​ന്ന നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്ക് ഇ​ല്ല. സി​പി​ഐ​യു​മാ​യി ഏ​റ്റ​വും ന​ല്ല ഐ​ക്യ​ത്തി​ലാ​ണ്. അ​ത് തു​ട​ർ​ന്ന് മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കും. ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഞ​ങ്ങ​ള​ല്ല. അ​തി​നു​ള്ള ഉ​ത്ത​രം വെ​ള്ളാ​പ്പ​ള്ളി​യാ​ണ് പ​റ​യേ​ണ്ട​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വം സ​ർ​ക്കാ​രി​ന് മാ​ത്ര​മേ പ​റ​യാ​ൻ പ​റ്റൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ചതിയൻ ചന്തുവിന്‍റെ തൊപ്പി കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിക്ക്: ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്ന എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു തൊപ്പി ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയെ തന്‍റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണം; എ​ൻ​ഡി​എ​യ്ക്കൊ​പ്പം ന​ട​ന്നി​ട്ട് എ​ന്തു​കി​ട്ടി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പ​ത്തു​വ​ർ​ഷം എ​ൻ​ഡി​എ​യ്ക്കൊ​പ്പം ന​ട​ന്നി​ട്ട് എ​ന്തു​കി​ട്ടി​യെ​ന്ന് ബി​ഡി​ജെ​എ​സ് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സ് ഇ​ട​ത് പ​ക്ഷ​ത്തേ​ക്ക് പോ​ക​ണം എ​ന്ന് അ​ഭി​പ്രാ​യം ഉ​ള്ള​വ​ർ ഉ​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. 300ഓ​ളം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റി​ൽ മാ​ത്ര​മാ​ണ് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ‌പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ന്ന​ണി മാ​റ്റ ച​ർ​ച്ച​ക​ൾ ബി​ഡി​ജെ​എ​സി​ൽ സ​ജീ​വ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ നി​സ​ഹ​ക​ര​ണ​മാ​ണ് ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ

 

 

Kerala

രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നു വെള്ളാപ്പള്ളി

ആലപ്പുഴ: രാഹുലിന്‍റെ പൊയ്മുഖം അഴി‍ഞ്ഞുവീണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Kerala

സതീശന്‍ ഈഴവ വിരോധിയെന്ന് വെള്ളാപ്പള്ളി നടേശന്‍

മൂ​​വാ​​റ്റു​​പു​​ഴ: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​തി​​രേ എ​​സ്എ​​ന്‍ഡി​​പി യോ​​ഗം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍. വി.​​ഡി. സ​​തീ​​ശ​​ന്‍ ചു​​ക്കും ചു​​ണ്ണാ​​മ്പും അ​​റി​​യാ​​ത്ത നേ​​താ​​വാ​​ണ്. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് എ​​ന്ന രീ​​തി​​യി​​ലു​​ള്ള ഒ​​രു മാ​​ന്യ​​ത​​യും മ​​ര്യാ​​ദ​​യും സ​​തീ​​ശ​​നി​​ല്ല. ഈ​​ഴ​​വ​​രാ​​യ നേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞു​​പി​​ടി​​ച്ച് ചീ​​ത്ത പ​​റ​​യു​​ന്ന ഈ​​ഴ​​വ​​ വി​​രോ​​ധി​​യാ​​ണ് സ​​തീ​​ശ​​ന്‍ എ​​ന്നും ഗു​​രു​​ധ​​ര്‍മം ത​​ന്നെ പ​​ഠി​​പ്പി​​ക്കാ​​ന്‍ വി.​​ഡി. സ​​തീ​​ശ​​ന്‍ വ​​രേ​​ണ്ടെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. കൂ​​ത്താ​​ട്ടു​​കു​​ളം, മൂ​​വാ​​റ്റു​​പു​​ഴ, കോ​​ത​​മം​​ഗ​​ലം എ​​സ്എ​​ന്‍ഡി​​പി യൂ​​ണി​​യ​​ന്‍ ശാ​​ഖാ നേ​​തൃ​​സം​​ഗ​​മം മൂ​​വാ​​റ്റു​​പു​​ഴ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു വെ​​ള്ളാ​​പ്പ​​ള്ളി.

""വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന് അ​​ക​​ത്തു​​നി​​ന്നും പു​​റ​​ത്തു​​നി​​ന്നും എ​​തി​​ര്‍പ്പു​​ണ്ടാ​​യി​​രു​​ന്നു. ചി​​ല​​ര്‍ രാ​​ഷ്‌​​ട്രീ​​യ​​ലാ​​ഭ​​ത്തി​​നുവേ​​ണ്ടി ഞാ​​ന്‍ പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ള്‍ വ​​ള​​ച്ചൊ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്നു. ഞാ​​ന്‍ മു​​സ്‌​​ലിം​​ക​​ൾ​​ക്ക് എ​​തി​​ര​​ല്ല. കേ​​ര​​ള​​ത്തി​​ല്‍ സാ​​മൂ​​ഹി​​ക-സാ​​മ്പ​​ത്തി​​ക സെ​​ന്‍സ​​സ് വേ​​ണം. അ​​തു​​പ​​റ​​യാ​​ന്‍ ആ​​രും ത​​യാ​​റാ​​കു​​ന്നി​​ല്ല''-വെ​​ള്ളാ​​പ്പ​​ള്ളി കൂ​​ട്ടി​​ച്ചേര്‍ത്തു. യോ​​ഗം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി സം​​ഘ​​ട​​നാ വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തി. കൂ​​ത്താ​​ട്ടു​​കു​​ളം, മൂ​​വാ​​റ്റു​​പു​​ഴ, കോ​​ത​​മം​​ഗ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ശാ​​ഖാ നേ​​താ​​ക്ക​​ളും പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Kerala

ത​ന്നെ​ക്കു​റി​ച്ച് അ​റി​യാ​ൻ മ​ണ്ഡ​ല​ത്തി​ൽ തി​ര​ക്കി​യാ​ൽ മ​തി; വെ​ള്ളാ​പ്പ​ള്ളി​ക്ക് മ​റു​പ​ടി​യു​മാ​യി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഒ​രു ഈ​ഴ​വ വി​രോ​ധ​വും താ​ൻ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ഈ​ഴ​വ വി​ഭാ​ഗ​ക്കാ​രാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​റി​യാ​ൻ മ​ണ്ഡ​ല​ത്തി​ൽ തി​ര​ക്കി​യാ​ൽ മ​തി​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

താ​നും ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​യാ​ളാ​ണ്. ഗു​രു​ദേ​വ​ൻ എ​ന്താ​ണ് അ​രു​തെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത് അ​താ​ണ് വെ​ള്ളാ​പ്പ​ള്ളി ചെ​യ്യു​ന്ന​ത്.

വ​ർ​ഗീ​യ​ത ആ​രു പ​റ​ഞ്ഞാ​ലും അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കും. അ​തി​ൽ ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭൂ​രി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​തീ​ശ​ന്‍ കേ​ര​ളം ക​ണ്ട​തി​ല്‍​വ​ച്ച് പ​ര​മ​പ​ന്ന​ന്‍; വെ​ള്ളാ​പ്പ​ള്ളി

മൂ​വാ​റ്റു​പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ​തീ​ശ​ന്‍ കേ​ര​ളം ക​ണ്ട​തി​ല്‍​വ​ച്ച് പ​ര​മ​പ​ന്ന​നാ​ണെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ എ​സ്എ​ന്‍​ഡി​പി നേ​തൃ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി. സ​തീ​ശ​ന്‍ ഈ​ഴ​വ വി​രോ​ധി​യാ​ണ്. ഇ​ഴ​വ​രു​ടെ വോ​ട്ടി​ന് വി​ല ക​ൽ​പ്പി​ക്കു​ന്നി​ല്ല.

ഈ​ഴ​വ​നാ​യ കെ. ​സു​ധാ​ക​ര​നെ സ​തീ​ശ​ന്‍ ഒ​തു​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ന​ട​ക്കു​ക​യാ​ണെ​ന്നും സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​ണ് സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ളെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ന്യ​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ണം. അ​തി​നു​ള്ള ക​ഴി​വ് സ​തീ​ശ​നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു.

സ​തീ​ശ​ന്‍ കേ​ര​ളം ക​ണ്ട​തി​ല്‍​വ​ച്ച് പ​ര​മ​പ​ന്ന​നാ​ണെ​ന്നും ഈ​ഴ​വ വി​രോ​ധി​യാ​ണെ​ന്നു​മാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം. ഈ​ഴ​വ​നാ​യ കെ. ​സു​ധാ​ക​ര​നെ സ​തീ​ശ​ന്‍ ഒ​തു​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ന​ട​ക്കു​ക​യാ​ണെ​ന്നും സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​ണ് സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ളെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു.

Latest News

Up